മാൾഡിനിയുടെ കരാർ മിലാൻ പുതുക്കും

പൗളോ മാൽഡിനിയുടെ കരാർ മിലാൻ പുതുക്കും. മിലാന്റെ ഡയറക്ടറായി മാൾഡിനി തുടരണം എന്ന് തന്നെയാണ് ആരാധകരും ആവശ്യപ്പെടുന്നത്‌. ഇപ്പോൾ ജൂൺ 30 വരെയെ മാൾഡിനിക്ക് മിലാനിൽ കരാർ ഉള്ളൂം. മാൾഡിനിയുടെയും റിക്കി മസ്സാരയുടെയും കരാർ 2024 വരെ പുതുക്കാൻ ആണ് മിലാൻ ഉദ്ദേശിക്കുന്നത്.

2018-ൽ ആയിരുന്നു ഡയറക്ടറായി മിലാനിലേക്ക് മാൽഡിനി മടങ്ങി എത്തിയത്. ഈ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗ് നേടിയ മിലാൻ ടീമിനെ വളർത്തി എടുക്കുന്നതിൽ മാൾഡിനിക്ക് വലിയ പങ്കുണ്ട്. എ സി മിലാനായി 600ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഇതിഹാസ താരമാണ് മാൾഡിനി. മിലാനൊപ്പം 26 കിരീടങ്ങളും അദ്ദേഹം കളിക്കാരൻ എന്ന നിലയിൽ നേടിയിട്ടുണ്ട്.

Exit mobile version