കൊറോണ സ്ഥിരീകരിച്ച് ഇറ്റാലിയൻ ഇതിഹാസം മാൽദിനിയും മകനും

ഇറ്റാലിയൻ ഇതിഹാസ താരവും എസി മിലാൻ ടെക്ക്നിക്കൽ ഡയറക്ടറുമായ പൗലോ മാൽദിനിക്കും മകൻ ഡാനിയലിനും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി ഐസൊലേഷനിലായിരുന്നു ഇരുവരും. എസി മിലാൻ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

മാൽദിനി കുടുംബത്തിൽ നിന്നും മിലാൻ ജേഴ്സിയണിയുന്ന മൂന്നാം തലമുറയിലെ അംഗമാണ് ഡാനിയൽ. മിലാന്റെ അണ്ടർ 19 ടീമിൽ വിങ്ങറായ ഡാനിയൽ മാൽദിനി ഈ സീസണിൽ ഫസ്റ്റ് ടീം അരങ്ങേറ്റവും നടത്തിയിരുന്നു. ഇനി ക്ലിനിക്കലി റിക്കവർ ചെയ്യുന്നത് വരെ ഇരുവരും ക്വാറന്റിനിലായിരിക്കും. മിലാനിൽ നിന്നും ആദ്യമായി കൊറോണ പൊസിറ്റീവാകുന്നത് മാൽദിനിക്കാണ്. മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്നും താരങ്ങളായ രുഗാനി, മറ്റൗടി, ഡിബല എന്നിവർ കൊറോണ പൊസിറ്റീവായിരുന്നു.

Previous articleഡിബാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു!!
Next articleമുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ലൊറെൻസോ സാൻസ് കൊറോണ ബാധിച്ച് മരിച്ചു