മൈക് മൈഗ്നാന് ശസ്ത്രക്രിയ, മിലാന്റെ ഒന്നാം ഗോൾ കീപ്പർ മൂന്ന് മാസം പുറത്ത്

മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗ്നാന് ശസ്ത്രക്രിയ. കൈത്തണ്ടയിലേറ്റ പരിക്ക് മാറാൻ ആണ് ശസ്ത്രക്രിയ നടത്തിയത്. ഇറ്റലിയിലെ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് മൂന്ന് മാസത്തോളം കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. മൈഗ്നാന് പരിക്കേറ്റതോടെ മുൻ റോമ ഗോൾകീപ്പർ അന്റോണിയോ മിറാന്റെയെ ഫ്രീ ഏജന്റായി ടീമിൽ എത്തിക്കാൻ മിലാൻ തീരുമാനിച്ചിരുന്നു.

മിലാന്റെ മൂന്നാം ഗോൾകീപ്പർ ആയ അലസ്സാൻഡ്രോ പ്ലിസാരിയും സെപ്റ്റംബർ അവസാനം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അദ്ദേഹവും മൂന്ന് മാസത്തേക്ക് പുറത്താണ്. മൈഗ്നാൻ തിരികെ എത്തും വരെ ടാറ്ററുസവു ആകും മിലാന്റെ പ്രധാന ഗോൾ കീപ്പർ.