Site icon Fanport

“ഇറ്റലിയിൽ ഗോളടിക്കുക പ്രയാസം എന്ന് റൊണാൾഡോ പറഞ്ഞു” – ലുകാകു

ഇറ്റലിയിൽ ഗോളടിക്കുക വളരെ പ്രയാസമുള്ള കാര്യമാണ് എന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുകാകു. ഈ സീസണിൽ ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ഇറ്റാലിയൻ ലീഗിലേക്ക് ലുകാലു എത്തിയത്. തന്നോട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇറ്റാലിയൻ ലീഗ് കടുപ്പമാണെന്ന് നേരത്തെ പറഞ്ഞിരുന്നു എന്ന് ലുകാകു പറഞ്ഞു. ലോകത്തെ ഏറ്റവും വിഷമമുള്ള ഡിഫൻസീവ് ലീഗാണ് ഇതെന്നാണ് റൊണാൾഡോ പറഞ്ഞത്. ലുകാകു പറഞ്ഞു.

ലോകത്ത് എല്ലാവുടെയും ഗോളടിച്ച് കൂട്ടിയ റൊണാൾഡോ അതുപോലെ അദ്ദേഹത്തിന് ഇറ്റലിയിൽ ഗോളടിക്കാൻ ആകുന്നില്ല എന്ന് പറഞ്ഞിരുന്നു. ബെൽജിയൻ സ്ട്രൈക്കർ പറഞ്ഞു. റൊണാൾഡോയ്ക്ക് തന്നെ ഗോളടിക്കാൻ പറ്റുന്നില്ല എങ്കിൽ ഇത് ശരിക്കും വിഷമമുള്ള ലീഗ് തന്നെ ആയിരിക്കണം എന്നും ലുകാകു പറഞ്ഞു.

Exit mobile version