നാപോളി വിങ്ങർ ലൊസാനോ രണ്ട് മാസം കളത്തിന് പുറത്താകും

കഴിഞ്ഞ ദിവസം മെക്സിക്കോ-പനാമ മത്സരത്തിനിടെ പരിക്കേറ്റ നാപ്പോളി വിംഗർ ഹിർവിംഗ് ലൊസാനോ ദീർഘകാലം പുറത്തിരിക്കും. തോളിന് പരിക്കേറ്റതിനാൽ രണ്ട് മാസത്തേക്ക് താരം കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. 26കാരൻ രണ്ടാം പകുതിയിൽ പിച്ചിൽ നിന്ന് സ്ട്രെച്ചറിൽ ആയിരുന്നു പുറത്ത് പോയത്‌. താരത്തിന്റെ ഷോൾഡർ ഡിസ് ലൊക്കേറ്റഡ് ആയതായി നാപോളി ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇനി സീസൺ അവസാനത്തിൽ മാത്രമെ ലൊസാനോയെ കളത്തിൽ കാണാൻ ആവുകയുള്ളൂ.

Exit mobile version