Site icon Fanport

ഡിബാല, മാൻസുകിച്ച്, റൊണാൾഡോ ത്രയമിറങ്ങും, യുവന്റസ് – നാപോളി മത്സരത്തിന്റെ ലൈനപ്പറിയാം

സീരി എ യിൽ ഇന്ന് സൂപ്പർ പോരാട്ടം. ചാമ്പ്യന്മാരായ യുവന്റസ് കരുത്തരായ നാപോളിയുമായിട്ടേറ്റുമുട്ടും. ഡിബാല, മാൻസുകിച്ച്, റൊണാൾഡോ ത്രയമായിരിക്കും യുവന്റസിന്റെ അക്രമണനിരയെ നയിക്കുക.

കഴിഞ്ഞ സീസണിൽ ഏകപക്ഷീയമായ ഒരു ഗോളിന് യുവന്റസിനെ തകർത്തെങ്കിലും കിരീടം ഉയർത്താൻ നാപോളിക്ക് സാധിച്ചില്ല. ഇത്തവണ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ സുശക്തമായ ടീമുമായാണ് നാപോളി ഇറങ്ങുന്നത്. ഏംരെ ചാൻ ആദ്യ ഇലവനിൽ തിരിച്ചെത്തി. ഖെദീര, സ്പിനാസോളാ എന്നി പരിക്കേറ്റ താരങ്ങൾക്ക് പുറമെ വിലക്കുള്ള ഡഗ്ലസ് കോസ്റ്റയും ടീമിലില്ല.

യുവന്റസ്: Szczesny; Cancelo, Bonucci, Chiellini, Alex Sandro; Can, Pjanic, Matuidi; Dybala, Mandzukic, Ronaldo

യുവന്റസ് ബെഞ്ച് : Perin, Pinsoglio, Barzagli, Benatia, Rugani, Bentancur, Cuadrado, Bernardeschi, Kean

നാപോളി: Ospina; Hysaj, Albiol, Koulibaly, Mario Rui; Callejon, Allan, Hamsik, Zielinski; Insigne, Mertens

നാപോളി ബെഞ്ച് : Karnezis, D’Andrea, Maksimovic, Luperto, Malcuit, Fabian, Rog, Diawara, Verdi, Milik, Ounas

Exit mobile version