രണ്ടു ചുവപ്പ് കാർഡുകൾ,മൂന്നു ഗോൾ, ലാസിയോയ്ക്ക് ജയം

സീരി എയിൽ ലാസിയോയ്ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സസുവോളയെ ലാസിയോ പരാജയപ്പെടുത്തിയത്. രണ്ടു ചുവപ്പ് കാർഡുകൾ റഫറി പുറത്തെടുത്ത മത്സരത്തിൽ പത്തുപേരുമായാണ് ഇരു ടീമുകളും കളിച്ചത്. ഒട്ടേറെ വിവാദങ്ങൾ ഉയർന്ന മത്സരത്തിൽ VAR ന്റെ ഇടപെടൽ നിർണായകമായിരുന്നു. ഇരട്ട ഗോളുകൾ നേടിയ മിലിങ്കോവിച്-സവിച്ചും പെനാൽറ്റിയിലൂടെ സ്‌കോർ ചെയ്ത ഇമ്മൊബിലുമാണ് ലാസിയോയുടെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്.

സീരി എയിലെ 23 മത്തേതും ഈ സീസണിൽ 32 ആം ഗോളുമാണ് മത്സരത്തിൽ ഇമ്മൊബിൽ നേടിയത്. ഈ വിജയത്തോടു കൂടി 52 പോയിന്റുമായി സീരി എയിൽ മൂന്നാം സ്ഥാനത്താണ് ലാസിയോ. ഏഴാം മിനുട്ടിലാണ് മിലിങ്കോവിച്-സവിച്ചിലൂടെ ലാസിയോ ലീഡുനേടുന്നത്. 31 ആം മിനുട്ടിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടലിലൂടെ ഇമ്മൊബിലിന്റെ പെനാൽറ്റിയിലൂടെ ലാസിയോ ലീഡുയർത്തി. 46 ആം മിനുട്ടിൽ മിലിങ്കോവിച്-സേവിച്ച് തന്റെ രണ്ടാം ഗോൾ നേടി.രണ്ടാം പകുതിയിലാണ് രണ്ടു ചുവപ്പ് കാർഡുകളും പിറക്കുന്നത്. പത്തുപേരുമായി കളി തുടർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial