Site icon Fanport

ലാസിയോക്ക് ചീവോയുടെ സമനിലക്കുരുക്ക്

സീരി എയിൽ ലാസിയോയെ ചീവോ സമനിലയിൽ കുരുക്കി. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ടോപ്പ് ഫോറിനായുള്ള ലാസിയോയുടെ പോരാട്ടത്തിനാണ് ഇത്തവണ തിരിച്ചടിയേറ്റത്. പരമായേ പരാജയപ്പെടുത്തിയ മിലാൻ ആളാണ് ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്തുള്ളത്. ഇന്നൊരു വിജയം ലാസിയോയ്ക്ക് നാലാം സ്ഥാനം ഉറപ്പിച്ചേനെ.

ചീവോയുടെ സീസണിലെ മൂന്നാം കോച്ചായ മിമോ ഡി കാർലോ ഇന്നും മികച്ച മത്സരമാണ് ആരാധകർക്ക് നൽകിയത്. ആദ്യ മത്സരത്തിൽ കാർലോ ആഞ്ചലോട്ടിയുടെ നാപോളിയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയെങ്കിൽ ഇത്തവണത്തെ ഊഴം ലാസിയോയ്ക്കായിരുന്നു. 25 ആം മിനുട്ടിൽ സെർജിയോ പെല്ലിസിയർ ചീവോയുടെ ഗോൾ നേടി. 66 ആം മിനുട്ടിലാണ് കൈറോ ഇമ്മൊബിലിലൂടെ ലാസിയോ സമനില പിടിച്ചത്.

Exit mobile version