ജയവുമായി ടോപ്പ് ഫോറിലിടം നേടി ലാസിയോ

- Advertisement -

സീരി എ യിൽ തുടർച്ചയായ രണ്ടാം ജയം ലാസിയോ സ്വന്തമാക്കി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊളോഞ്ഞായെ ലാസിയോ പരാജയപ്പെടുത്തിയത്. ലൂയിസ് ഫെലിപ്പെ, ലുലിച് എന്നിവരാണ് ലാസിയോക്ക് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ വിജയത്തോടു കൂടി ടോപ്പ് ഫോറിൽ ഏതാണ് ലാസിയോക്ക് കഴിഞ്ഞു.

സിമിയോണി ഇൻസാഗിയുടെ ലാസിയോ ശക്തമായ തിരിച്ച് വരവാണ് സീരി എ യിൽ കാഴ്‌ച വെച്ചത്. 2012, മാർച്ച് മുതൽ ഇറ്റാലിയൻ ലീഗിൽ ബൊളോഞ്ഞായ്‌ക്കെതിരെ അപരാജിതരാണ് ലാസിയോ. അതിനു ശേഷം അഞ്ച് മത്സരങ്ങളിൽ വിജയവും അഞ്ച് മത്സരങ്ങളിൽ സമനിലയും ലാസിയോക്ക് നേടാൻ സാധിച്ചു.

Advertisement