അടങ്ങാതെ സിമിയോണെ, നാലു ഗോളുകൾ, ലാസിയോക്ക് വമ്പൻ പരാജയം

Giovanni Simeone Pepe Reina Goal 1080x592

ഇറ്റലിയിലെ സാരിയുടെ ടീമായ ലാസിയോയുടെ അസ്ഥിരമായ ഫോം തുടരുന്നു. ഇന്ന് ലീഗിൽ നടന്ന പോരാട്ടത്തിൽ ഹെല്ലാസ് വെറോണയിൽ നിന്ന് വമ്പൻ പരാജയം തന്നെ ലാസിയോ ഏറ്റുവാങ്ങി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹെല്ലാസ വെറോണ വിജയിച്ചത്. അർജന്റീന താരം ജിയോവനി സിമിയോണി ആണ് ലാസിയോക്ക് എതിരെ നാലു ഗോളുകളും നേടിയത്. 30, 36, 62, 90 മിനുട്ടുകളിൽ ആയിരുന്നു സിമിയോണിയുടെ ഗോളുകൾ. പകരം ഇമ്മൊബിലെയിലൂടെ ഒരു ഗോൾ മടക്കാൻ മാത്രമെ ലാസിയോക്ക് ആയുള്ളൂ.

ലാസിയോയുടെ മോശം ഫോമിനേക്കാൾ അവസാന കുറച്ച് കാലമായി ഹെല്ലാസ് വെറോണ നടത്തുന്ന മികച്ച പ്രകടനങ്ങൾക്ക് ലഭിക്കുന്ന ഫലമായാണ് ഇത് കാണേണ്ടത്. ജയത്തോടെ വെറോണ 11 പോയിന്റുമായി പത്താമത് നിൽക്കുകയാണ്. 14 പോയിന്റുള്ള ലാസിയോ ഏഴാമതും നിൽക്കുന്നു.

Previous articleബ്രെന്റ്ഫോർഡിന്റെ പോരാട്ടം മറികടന്ന് ലെസ്റ്റർ വിജയം
Next articleഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലില്‍ പതറിയ ഇന്ത്യയുടെ തിരിച്ചുവരവ് ഒരുക്കി കിംഗ് കോഹ്‍ലി