ചരിത്രം കുറിച്ച് ലാസിയോ, യുവന്റസിന് ഒരു പോയിന്റ് മാത്രം പിറകിൽ

- Advertisement -

സീരി എയിൽ ലാസിയോ കിരീട പോരാട്ടം ശക്തമാക്കുന്നു. ഇന്നും ലാസിയോ വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് പാർമയെ ആണ് ലാസിയോ തോല്പ്പിച്ചത്. മത്സരത്തിന്റെ 41ആം മിനുട്ടിൽ കയ്സെഡോയുടെ വകയായിരുന്നു മത്സരത്തിലെ ഏക ഗോൾ. ഈ ഗോൾ നന്നായി ഡിഫൻഡ് ചെയ്ത് വിജയം സ്വന്തമാക്കാൻ ഇൻസാഗിയുടെ ടീമിനായി.

ഈ വിജയത്തോടെ സീരി എ യിൽ പരാജയമില്ലാതെ 18 മത്സരങ്ങൾ ലാസിയോ പൂർത്തിയാക്കി. ക്ലബ് റെക്കോർഡാണിത്. 1998ലെ റെക്കോർഡാണ് ഇന്നത്തോടെ പഴയ കഥയായി മാറിയത്‌. ഇപ്പോൾ ലാസിയോ 53 പോയന്റുമായി യുവന്റസിന് വെറും ഒരു പോയന്റ് മാത്രം പിറകിൽ നിൽക്കുകയാണ്.

Advertisement