ലൗട്ടാരോ മാർട്ടിനസ് ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചു

Img 20211029 012943

ലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ തുടരും. താരം പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. 2026വരെയുള്ള കരാറിൽ ആണ് താരം ഒപ്പുവെച്ചത്‌. ലൗട്ടാരോ പുതിയ കരാറോടെ ഇന്റർ മിലാനിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമാകും. താരത്തിന്റെ കരാറിൽ ഇതുവരെ ഉണ്ടായിരുന്ന റിലീസ് ക്ലോസും പുതിയ കരാറോടെ ഇല്ലാതായി‌.

ബരെല്ല, ബ്രൊസോവിച് എന്നിവരുടെ കരാർ പുതുക്കാനും ഇപ്പോൾ ഇന്റർ മിലാൻ ശ്രമിക്കുന്നുണ്ട്. 24കാരൻ ആയ മാർട്ടിനാ കഴിഞ്ഞ മൂന്ന് സീസണിലും ഇന്ററിനായി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2018ൽ റേസിംഗ് ക്ലബിൽ നിന്നായിരുന്നു താരം ഇന്ററിലേക്ക് എത്തിയത്. ഇന്റർ മിലാനു വേണ്ടി നൂറിലധികം മത്സരങ്ങൾ ലൗട്ടാരോ കളിച്ചിട്ടുണ്ട്. ഈ സീസണും മാർട്ടിനസ് മികച്ച രീതിയിലാണ് തുടങ്ങിയത്‌‌

Previous articleബാറ്റിംഗ് ഫോം വീണ്ടെടുത്ത് വാര്‍ണര്‍, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം
Next articleതിരിച്ചു വരവിൽ ആദ്യ ലാ ലീഗ ഗോളുമായി ഗ്രീസ്മാൻ, ചുവപ്പ് കണ്ടു സിമിയോണി, വീണ്ടും സമനിലയിൽ കുടുങ്ങി അത്ലറ്റികോ