
മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അലക്സാണ്ടർ കൊളറോവ് ഇറ്റാലിയൻ വമ്പന്മാരായ റോമയിൽ ചേർന്നു. 4.5 മില്യൺ പൗണ്ടിനാണ് താരത്തെ മാഞ്ചസ്റ്റർ സിറ്റി റോമക്ക് നൽകിയത്. ക്ലബുമായി 3 വർഷത്തെ കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്.
31 കാരനായ കൊളറോവ് സിറ്റിക്ക് വേണ്ടി 247 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 2 പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു എഫ് എ കപ്പും , 2 ലീഗ് കപ്പ് കിരീടങ്ങളും താരം തന്റെ 7 വർഷത്തെ ഇത്തിഹാദ് കരിയറിൽ നേടിയിട്ടുണ്ട്. 2010 ഇൽ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിൽ നിന്നാണ് 16 മില്യൺ പൗണ്ടിനാണ് സെർബിയൻ രാജ്യാന്തര താരമായ കൊളറോവ് സിറ്റിയിൽ എത്തിയത്. പെപ് ഗാർഡിയോള വന്നതോടെ പുതിയ ഫുൾ ബാക്കുകളായി ഡാനിലോ , ബെഞ്ചമിൻ മെൻഡി എന്നിവർ സിറ്റിയിൽ എത്തും എന്ന് ഉറപ്പായതോടെയാണ് കൊളറോവിനെ വിൽക്കാൻ സിറ്റി തീരുമാനിച്ചത്.
റോമായിൽ കളിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമായി കരുത്തുന്നതായും 2010 ഇൽ ഇത്തിഹാദ് സ്റ്റെഡിയത്തിലേക്ക് വരുമ്പോൾ ഇത്ര അധികം വർഷങ്ങൾ കളിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും കൊളറോവ് വ്യതമാക്കി. നേരത്തെ ടോട്ടൻഹാം ഡിഫൻഡർ കെയിൽ വാൾക്കറിനെ സിറ്റി 56 മില്യൺ പൗണ്ട് കൊടുത്ത് സ്വന്തമാക്കിയിരുന്നു. സിറ്റി മിഡ്ഫീൽഡർ സമീർ നസ്റിയും റോമായിൽ എത്തിയേക്കും എന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial