Site icon Fanport

റോമയുടെ കൊലരോവ് ക്ലബുമായി കരാർ പുതുക്കി

റോമയുടെ ഫുൾബാക്ക് അലക്സാണ്ടർ കൊലരോവ് ക്ലബുമായുള്ള കരാാർ പുതുക്കി. ഒരു വർഷത്തേക്കാണ് കൊലരോവ് ലരാർ പുതുക്കിയാത്. 2021 സീസൺ അവസാനം വരെ താരം റോമിൽ തന്നെ തുടരുമെന്ന് ഇതോടെ ഉറപ്പായത്. 34കാരനായ കൊലരോവ് 2017ൽ ആയിരുന്നു റോമയിൽ എത്തിയത്. ഇതുവരെ ക്ലബിൽ 113 മത്സരങ്ങൾ കൊലരോവ് കളിച്ചിട്ടുണ്ട്. 17 ഗോളുകളും താരം നേടി.

പുതിയ കരാറിൽ സന്തോഷമുണ്ട് എന്നും ഇത് തനിക്ക് വലിയ സംതൃപ്തി തരുന്നുണ്ട് എന്നും കൊലരോവ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി, ലാസിയോ തുടങ്ങിയ ക്ലബുകൾക്കായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് കൊലരോവ്. സെർബിയൻ ദേശീയ ടീമിനായി 90 മത്സരങ്ങളോളവും കളിച്ചിട്ടുണ്ട്.

Exit mobile version