കൊളറോവ് ഇന്റർ മിലാനിൽ തുടരും

Img 20210707 011100

വെറ്ററൻ താരം അലക്സാണ്ടർ കൊളറോവിന്റെ കരാർ 2022 ജൂൺ വരെ നീട്ടുമെന്ന് ഇന്റർ മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെർബിയൻ പ്രതിരോധക്കാരൻ കഴിഞ്ഞ സീസണ് മുന്നോടിയായാണ് ഇന്ററിൽ എത്തിയത്. അന്റോണിയോ കോണ്ടെയുടെ ലീഗ് വിജയിച്ച ഇന്റർ ടീമിന്റെ ഭാഗമായിരുന്നു

മുമ്പ് ലാസിയോയ്ക്കായും റോമക്കായും കളിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ഇന്ററിനായി 11 മത്സരങ്ങൾ താരം കളിച്ചു. ഒരു അസിസ്റ്റും സംഭാവന ചെയ്തു. 35കാരനായ താരത്തിന്റെ കരാർ പുതുക്കിയതിൽ ആരാധകർ അത്ര സന്തോഷത്തിൽ അല്ല.

“അലക്സാണ്ടർ കൊളറോവിന്റെ കരാർ നീട്ടുന്നതിനുള്ള കരാറിലെത്തിയതായി പ്രഖ്യാപിക്കുന്നു. 1985 ൽ ജനിച്ച സെർബിയൻ പ്രതിരോധക്കാരൻ 2022 ജൂൺ 30 വരെ ഇന്റർ മിലാൻ ജേഴ്സി ധരിക്കും.” ഇന്റർ മിലാൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Previous articleയൂറോ ഫൈനൽ സ്വപ്നം കണ്ട് ഇംഗ്ലണ്ടും ഡെന്മാർക്കും ഇറങ്ങുന്നു
Next articleരക്ഷകനായി മാർട്ടിനസ്, കൊളംബിയയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ