Site icon Fanport

കോബി ബ്രയാന്റിന്റെ മരണം, കറുത്ത ആം ബാന്റുമായി മിലാൻ ഇറങ്ങും

കോബി ബ്രയാന്റിന്റെ ആദര സൂചകമായി കറുത്ത ആം ബാന്റുമായി എസി മിലാൻ ഇന്ന് കോപ്പ ഇറ്റാലിയയിൽ ഇറങ്ങും. ലീഗ എയുടെ സമ്മതത്തോട് കൂടിയാണ് മിലാൻ കറുത്ത ആം ബാന്റുമായി ഇറങ്ങുന്നത്. കോബിയുടെ അനുസ്മരണാർഥം കോപ്പ ഇറ്റാലിയയിലെ ഇറ്റലിയിൽ മിലാൻ – ടൊറീനോ മത്സരത്തിന് മുന്നോടിയായി ഒരു മിനുട്ട് മൗനം ആചരിക്കും.

ഇന്നലെ കാലിഫോർണിയയിൽ ഉണ്ടായ അപകടത്തിൽ ബാസ്കറ്റ്ബോൾ ഇതിഹാസം കോബിക്ക് ഒപ്പം 13 കാരി മകൾ ജിയാനെയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും കൊല്ലപ്പെട്ടിരുന്നു. അറിയപ്പെടുന്ന എസി മിലാൻ ആരാധകൻ കൂടിയായിരുന്നു കോബി ബ്രയാന്റ്.

Exit mobile version