ഗട്ടൂസോ വന്നിട്ടും മിലാന് സമനില; ബെനെവെന്റോ ഗോൾ കീപ്പർക്കും ഗോള്‍

- Advertisement -

മിലാൻ ഇതിഹാസം ഗട്ടൂസോ പരിശീലകനായി വന്നിട്ടും മിലാന് രക്ഷയില്ല. സീരി എ മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ ബെനെവെന്റോ അവരെ 2-2 ന്റെ സമനില പിടിച്ചു. ലീഗിലെ മുൻപത്തെ 14 മത്സരങ്ങളും തോറ്റ എതിരാളികൾക്കെതിരെ ജയിക്കാനാവാതെ പോയത് ഗട്ടൂസോക്കും സംഘത്തിനും നാണക്കേടായി. ബെനെവെന്റോ ഗോൾ കീപ്പർ ആൽബേർട്ടോ ബ്രിഗ്നോലി അവസാന മിനുട്ടിൽ നേടിയ ഗോളാണ് മിലാന്റെ ജയം നിഷേധിച്ചത്. 15 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള മിലാൻ 7 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ബെനെ വെന്റുറയുടെ ഗോളിൽ മിലാൻ മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ പുസ്കാസിന്റെ ഗോളിൽ ബെനെ വെന്റോ സമനില കണ്ടെത്തിയിരുന്നു. പക്ഷെ 57 ആം മിനുട്ടിൽ നിക്കോള കലിനിക് മിലാനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ 75 ആം മിനുട്ടിൽ രമഗ്നോലി ചുവപ്പ് കാർഡ് കണ്ടു പുറത്തായത് മിലാന് തിരിച്ചടിയായി. 95 ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിന് ഹെഡ്ഡറിലൂടെ ഗോളാക്കിയാണ് എതിർ ഗോൾ കീപ്പർ മിലാന്റെ ജയം നിഷേധിച്ചത്. ബോലോഗ്നക്കെതിരെ ഈ മാസം പത്തിനാണ് മിലാന്റെ അടുത്ത മത്സരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement