കീനിനെ വംശീയമായി അധിക്ഷേപിച്ചവർക്ക് എതിരെ നടപടിയില്ല

യുവന്റ്സ് യുവതാരം കീനിനെ വംശീയമായി അധിക്ഷേപിച്ച കലിയരി ക്ലബ് ഫാൻസിനെതിരെ നടപടി ഇല്ല. വംശീയമായി അധിക്ഷേപിച്ചു എന്ന് കണ്ടെത്തി എങ്കിലും നടഒഅടു എടുക്കണ്ട എന്നായിരുന്നു സീരി എ ലീഗ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ മാസം യുവന്റസും കലിയരിയും തമ്മിലുള്ള സീരി എ മത്സരത്തിന് ഇടയിൽ ആയിരുന്നു യുവന്റസ് താരങ്ങക്കായ കീൻ, സാൻട്രോ, മാറ്റുഡി എന്നിവർ വംശീയാധിക്ഷേപത്തിന് ഇരയായത്.

അന്ന് മത്സരത്തിനിടെ 19 കാരൻ മാത്രമായ കീനിനെതിരെ വംശീയാധിക്ഷേപം മുഴക്കിയിരുന്ന കാലിയരിയുടെ ആരാധകർക്ക് നേരെ ഗോൾ ആഹ്ലാദവുമായി കീൻ ചെന്നത് വകിയ വിവാദമായിരുന്നു. അന്ന് യുവന്റസിന്റെ സീനിയർ താരം ബൊണൂചി കീനിനെതിരെ രംഗത്ത് വന്നതും വിവാദമായിരുന്നു. ഇപ്പോൾ കലിയരി ആരാധകർക്ക് എതിരെ സീരി എ നടപടി വേണ്ടെന്നു വെച്ചത് ന്യായമല്ല എന്നാണ് ഫുട്ബോൾ ആരാധകർ പറയുന്നത്.