വംശീയമായി അധിക്ഷേപിച്ചവർക്ക് മുന്നിൽ ഗോളടിച്ച് ആഹ്ലാദിച്ച് കീൻ!!

- Advertisement -

“വംശീയമായി അധിക്ഷേപിക്കുന്നവരെ നേരിടാൻ ഇതാണ് ഏറ്റവും നല്ല മാർഗം” ഇന്നലെ യുവന്റസും കലിയരിയും തമ്മിലുള്ള സീരി എ മത്സരത്തിനു ശേഷം യുവതാരം മോയിസി കീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതാണ് ഇത്. മത്സരത്തിനിടെ 19 കാരൻ മാത്രമായ കീനിനെതിരെ വംശീയാധിക്ഷേപം മുഴക്കിയിരുന്നു കാലിയരിയുടെ ആരാധകർ. ഇത് സഹിച്ച് നിന്ന കീൻ കളിയുടെ അവസാന നിമിഷങ്ങൾ യുവന്റസിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി.

ആ ഗോൾ തന്നെ അധിക്ഷേപിച്ച ആരാധകർക്ക് മുന്നിൽ ചെന്ന് നിന്ന് കൈകൾ വിടർത്തിയാണ് കീൻ ആഹ്ലാദിച്ചത്. ഇതോടെ കലിയരി ആരാധകർ വീണ്ടും താരത്തെ വംശീയമായി അധിക്ഷേപിച്ചു. പക്ഷെ ഗോളടിച്ച് കൊണ്ടായിരിക്കും തന്റെ മറുപടി എന്ന വ്യക്തമായ സൂചന കീൻ നൽകി. കീബ് എതിർ ആരാധകരുടെ നേരെ ചെന്ന് ആഹ്ലാദിച്ചതിൽ വലിയ പ്രതിഷേധം തന്നെ ഉണ്ടായി. യുവന്റസിന്റെ സീനിയർ താരം ബൊണൂചി കീൻ അങ്ങനെ ഗോൾ ആഹ്ലാദിക്കാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു.

മുമ്പ് മാറ്റ്യുഡിക്കും ഇതേ ഗ്രൗണ്ടിൽ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നലത്തെ വിജയത്തോടെ കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് യുവന്റസ്.

Advertisement