Site icon Fanport

വീണ്ടും കീൻ, റൊണാൾഡോ ഇല്ലാതിറങ്ങി ജയിച്ച് യുവന്റസ്

സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് ജയം. യുവന്റസ് ആരാധകർക്ക് നിരാസമാത്രം സമ്മാനിച്ച മത്സരത്തിൽ യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ ഫോമ് തുടർന്ന മോയിസി കീൻ വിജയ ഗോൾ നേടി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എംപോളിക്കെതിരെ നേടിയത്. കളിക്കളത്തിൽ ഇറങ്ങി മൂന്നാം മിനുട്ടിൽ ഗോളടിക്കാൻ കീനിനു സാധിച്ചു.

കെല്ലിയ്‌നിയുടെ ലോങ്ങ് പാസ് ഹെഡ്ഡ് ചെയ്ത മാറിയോ മാൻസുകിച് മോയിസി കീനിന്റെ ഗോളിന് വഴിയൊരുക്കി. യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റലിക്ക് വേണ്ടി ഫിൻലന്റിനെതിരെയും ലിച്ചെസ്റ്റെയിന്‌ എതിരെയും കീൻ സ്‌കോർ ചെയ്തിരുന്നു. പോർച്ചുഗലിന്റെ സെർബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ക്രിസ്റ്റിയാനോ റൊണാൾഡോ കളത്തിൽ ഇറങ്ങിയില്ല. വാമാപ്പിന് ശേഷം ഡിബലയും കളത്തിൽ നിന്ന് വിട്ടു നിന്നു. 75 പോയിന്റുമായിസീരി എയിൽ രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 18 പോയിന്റിന്റെ ലീഡാണ് യുവന്റസിനുള്ളത്.

Exit mobile version