Site icon Fanport

ഗട്ടൂസോ ഒരു പ്രതിഭാസം – കാക

എസി മിലാൻ പരിശീലകനായ ഗെന്നാരോ ഗട്ടൂസോ ഒരു പ്രതിഭാസമാണെന്ന് ബ്രസീലിയൻ സൂപ്പർ സ്റ്റാർ കാക. മുൻ മിലാൻ താരമായ കാക ഗട്ടൂസോയോടൊപ്പം മിലാന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. തന്റെ പഴയ സഹതാരത്തിനെ കോച്ചിന്റെ രൂപത്തിൽ കണ്ടതിന്റെ സന്തോഷവും കാക മറച്ചുവെച്ചില്ല. കളിക്കളത്തിൽ കാണിച്ച അതെ എനർജിയും മോട്ടിവേഷനും കോച്ചിന്റെ രൂപത്തിൽ ട്രെയിനിങ് ഗ്രൗണ്ടിൽ ഗട്ടൂസോ കാണിക്കുന്നുണ്ടെന്നു കാക കൂട്ടിച്ചേർത്തു. മിലാൻ മാനേജ്‌മെന്റിലേക്ക് കാക വരുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മിലാനെല്ലോ ട്രെയിനിങ് സെന്റർ കാക സന്ദർശിച്ചത്.

കഴിഞ്ഞ സീസണിൽ മോശം തുടക്കത്തിൽ നിന്നും മിലാനെ കരകേറ്റിയത് ഗട്ടൂസോയാണ് . വിൻസൻസോ മൊണ്ടേലയുടെ ഒഴിവിൽ താൽക്കാലികമായിട്ടായിരുന്നു മിലാൻ ഇതിഹാസം ഗട്ടുസോ മിലാന്റെ‌ ചുമതല ഏറ്റത്. പിന്നീട മിലാൻ ഗട്ടൂസോയുമായുള്ള കരാർ പുതുക്കി. മിലാന്റെ ജേഴ്സിയിൽ 400ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഗട്ടുസോ. മിലാൻ യൂത്ത് ടീമിന്റെ കോച്ചും ആയിരുന്നു.

Exit mobile version