Site icon Fanport

വിജയം തുടർന്ന് യുവന്റസ്

യുവന്റസിന് നീണ്ട ഇടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് വിജയങ്ങൾ. കഴിഞ്ഞ കളിയിൽ നാപോളിയെ വീഴ്ത്തിയ യുവന്റസ് ഇന്ന് ജെനോവയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗീക്ക് നേടിയില്ല എങ്കിലും യുവതാരങ്ങളുടെ മികവിൽ വിജയം ഉറപ്പിക്കാൻ യുവന്റസിനായി.

4ആം മിനുട്ടിൽ കുളുസവേസ്കി ആണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. 22ആം മിനുട്ടിൽ മൊറാട്ടയുടെ ഗോൾ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകിതിയുടെ തുടക്കത്തിൽ സ്കമകയുടെ ഗോൾ ജെനോവയ്ക്ക് പ്രതീക്ഷ നൽകി എങ്കിലും ഫലം ഉണ്ടായില്ല. 70ആം മിനുട്ടിലെ മക്കെന്നിയുടെ ഗോൾ യുവന്റസിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.

ഈ വിജയം യുവന്റസിനെ 62 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിർത്തുകയാണ്.

Exit mobile version