20221015 232933

ടൂറിൻ ഡാർബിയിൽ ജയം കണ്ടത്തി യുവന്റസ്!

ഇറ്റാലിയൻ സീരി എയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന യുവന്റസിന് ആശ്വാസമായി ഡാർബി ജയം. ടൂറിൻ ഡാർബിയിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് യുവന്റസ് ടൊറീനോയെ തോൽപ്പിച്ചത്. പന്ത് കൈവശം വച്ചതിൽ നേരിയ മുൻതൂക്കം ടൊറീനോക്ക് ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് യുവന്റസ് ആയിരുന്നു.

രണ്ടാം പകുതിയിൽ 74 മത്തെ മിനിറ്റിൽ തുസാൻ വ്ലാഹോവിച് ആണ് യുവന്റസിന് വിജയഗോൾ സമ്മാനിച്ചത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഡാനിലോ നൽകിയ പാസിൽ നിന്നു ഗോളിന് തൊട്ടടുത്ത് നിന്നു വ്ലാഹോവിച് ഗോൾ കണ്ടത്തുക ആയിരുന്നു. ജയത്തോടെ ലീഗിൽ യുവന്റസ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ടൊറീനോ പതിനൊന്നാം സ്ഥാനത്ത് ആണ്.

Exit mobile version