റോമയെ പെനാൽറ്റിയിൽ തകർത്ത് യുവന്റസ്

- Advertisement -

സീരി എ യിൽ യുവന്റസിനോട് പോന്ന എതിരാളികളാണ് തങ്ങളെന്ന് ഒരിക്കൽ കൂടി എ എസ്‌ റോമ തെളിയിച്ചു. മാസച്യുസെറ്റിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ നിശ്ചിത സമയം കഴിഞ്ഞപ്പോൾ ഓരോ ഗോള് വീതമടിച്ച് യുവന്റസും റോമയും സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 നു യുവന്റസ് ജേതാക്കളായി.അല്ലെഗ്രിയും ഫ്രാൻസെസ്കോയും ബലാബലം കാണിക്കുവാൻ സീരി എ യ്ക്ക് മുൻപുള്ള മാച്ചിനെ തിരഞ്ഞെടുത്തത് കൊണ്ട് ശക്തമായ ടീമുമായാണ് രണ്ടു ഇറ്റാലിയൻ ടീമുകളും കളത്തിൽ ഇറങ്ങിയത്.

മരിയോ മാൻഡ്സുകിച്ചിലൂടെ കളിയുടെ 29 മിനുട്ടിൽ യുവന്റസ് ലീഡ് നേടി. ആദ്യ പകുതിയിൽ സമനിലനേടാൻ റോമ കിണഞ്ഞു ശ്രമിച്ചെങ്കിലും സീരി എ ചാമ്പ്യന്മാർ അതിനനുവദിച്ചില്ല. എന്നാൽ കളി അവസാനിക്കാൻ 16 മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ എഡിൻ ജെക്കോ റോമയ്ക്ക് വേണ്ടി സ്‌കോർ ചെയ്തു. യുവന്റസിന്റെ ഗോൾ കീപ്പർ ബഫൺ കാലം വിട്ടതിനു ശേഷമാണ് റോമയ്ക്ക് ഗോളടിക്കാൻ സാധിച്ചത്.

നിരവധി സബ്സ്റ്റിട്യൂഷനുകൾ കണ്ട മത്സരത്തിൽ 40 മില്യൺ യൂറോയുടെ ഫ്ലോറൻറ്ററിന് താരം ബെർനാഡ്സ്കി ബയേണിൽ നിന്നും യുവന്റസിലെത്തിയ ഡഗ്ലസ് കോസ്റ്റ എന്നിവരും കളത്തിൽ ഇറങ്ങി. റോമയുടെ മാർക്കോ ട്യുമിനിലോയ്ക്ക് പെനാൽറ്റി എടുക്കുന്നതിൽ പിഴച്ചപ്പോൾ യുവന്റസ് അത് മുതലെടുത്തു. ബിയൻകോനേരികൾക്ക് വേണ്ടി പന്ത് തട്ടിയ ആർക്കും പിഴയ്ക്കാതിരുന്നപ്പോൾ റോമൻസിനു പരാജയമേറ്റു വാങ്ങേണ്ടി വന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement