ഗോളുമായി ഡിബാലയും ഹിഗ്വയിനും, ജയത്തോടെ യുവന്റസ് ഇറ്റലിയിൽ തുടങ്ങി

ഇറ്റാലിയൻ ലീഗിലെ ആദ്യ പോരാട്ടത്തിൽ ഏകപക്ഷീയമായ വിജയത്തോടെ യുവന്റസ്. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കാലിയരിയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി ഡിബാല, ഹിഗ്വയിൻ, മാൻഡ്സൂകിച് എന്നിവർ ലക്ഷ്യം കണ്ടു.

യുവന്റസ് സ്വന്തം തട്ടകത്തിലെ അപരാജിത കുതിപ്പ് ഇന്നത്തെ വിജയത്തോടെ 53 മത്സരങ്ങൾ ആയി. തീർത്തും യുവന്റസ് ആധിപത്യം കണ്ട മത്സരത്തിൽ പെനാൾട്ടി വഴി കാലിയരിക്ക് അവസരം ലഭിച്ചു എങ്കിലും ബുഫൺ യുവെയുടെ രക്ഷകനായി. യുവെയുടെ ഏറ്റവും പുതിയ സൈനിങ്ങായ മാറ്റുഡി ഇന്ന് പകരക്കാരനായി ഇറങ്ങി അരങ്ങേറ്റം നടത്തി.

നാളെ നടക്കുന്ന മത്സരത്തിൽ റോമ അറ്റ്ലാന്റയേയും എ സി മിലാൻ ക്രോട്ടോണേയും ഇന്റർ ഫിയറന്റൈനയേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജെസെ റോഡ്രിഗസിന് അരങ്ങേറ്റ ഗോൾ, സ്റ്റോക്ക് ആഴ്സണലിനെ വീഴ്ത്തി
Next articleകലാശപ്പോരാട്ടത്തിനൊരുങ്ങി ടെക്നോപാര്‍ക്ക്, പ്രതിധ്വനി സെവന്‍സ് ക്വാര്‍ട്ടറുകള്‍ക്ക് ഇന്ന് തുടങ്ങും