ഇറ്റലിയിൽ ചരിത്രമെഴുതി യുവന്റസ്

ഇറ്റലിയിൽ ചരിത്രമെഴുതുകയാണ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസ്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് അവർക്ക് ഈ സീസണിൽ ലഭിച്ചത്. ഇറ്റലിയിൽ അപരാജിതരായി കുതിക്കുകയാണ് യുവന്റസ്. ഈ സീസണിൽ യുവന്റസിന് 11 മത്സരങ്ങളിൽ നിന്ന് 31 പോയന്റായി. ചരിത്രത്തിൽ ആദ്യമായാണ് യുവന്റസ് ആദ്യ 11 മത്സരങ്ങളിൽ നിന്ന് 31 പോയന്റ് നേടാൻ സാധിക്കുന്നത്. 2005-06 സീസണിൽ മുപ്പത് പോയന്റുകൾ ആദ്യ പതിനൊന്നു മത്സരങ്ങളിൽ നേടിയതായിരുന്നു മുൻപത്തെ ക്ലബ് റെക്കോർഡ്.

പതിനൊന്നു മത്സരങ്ങളിൽ മാക്സിമം 33 പോയന്റ് നേടാമെന്നിരിക്കെ മുപ്പത്തിയൊന്നും യുവന്റസ് നേടി. കാലിയരിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. സീരി എയിൽ ടൂറിനിൽ വെച്ച് യുവന്റസിനെ സമനിലയിൽ തളച്ചത് ജനോവയാണ്. 2018 ൽ 25 ജയങ്ങളും നാല് സമനിലയും ആണ് സീരി എയിലെ യുവന്റസിന്റെ സമ്പാദ്യം. ഏപ്രിലിൽ മൗറിസിയോ സാരിയുടെ നാപോളിയോട് മാത്രമാണ് യുവന്റസ് പരാജയപ്പെട്ടത്.