പരിശീലകൻ സാരിയെ യുവന്റസ് പുറത്താക്കി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് പരിശീലകൻ മൗറിസിയോ സാരിയെ പുറത്താക്കി. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്ന് ലിയോണിനോട് തോറ്റ് യുവന്റസ് പുറത്തായതിന് പിന്നാലെയാണ് പരിശീലകനെ യുവന്റസ് പുറത്താക്കിയത്. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 2-1ന് ലിയോണിനോട് ജയിച്ചെങ്കിലും എവേ ഗോളിന്റെ അടിസ്ഥാനത്തിൽ യുവന്റസ് പുറത്താവുകയായിരുന്നു. സരിയെ പുറത്താക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണ സെരി എ കിരീടം യുവന്റസ് നേടിയെങ്കിലും മറ്റു കിരീടങ്ങൾ ഒന്നും നേടാൻ സരിക്ക് കഴിഞ്ഞിരുന്നില്ല.

ഈ സീസണിന്റെ തുടക്കത്തിലാണ് സരി ചെൽസിയിൽ നിന്ന് യുവന്റസിൽ എത്തിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ കാണാതെ യുവന്റസ് പുറത്തുപോയതോടെ സരിയെ പുറത്താക്കണമെന്ന് ആവശ്യം ശക്തിപ്പെടുകയായിരുന്നു. നാപോളിയുടെ കൂടെ സരിയുടെ ടീം കാഴ്ചവെച്ച മികച്ച ഫുട്ബോൾ യുവന്റസിൽ കാണാൻ കഴിഞ്ഞിരുന്നില്ല.