സീരി എ വിദേശത്തും നടത്താം – യുവന്റസ്

- Advertisement -

സീരി എ വിദേശത്തും നടത്തുന്നതിനോട് യോജിപ്പുണ്ടെന്നറിയിച്ച് യുവന്റസ്. ഇറ്റാലിയൻ ലീഗ് കൂടുതൽ ഗ്ലോബൽ ആവുകയും മാർക്കറ്റ് വളരുകയും ചെയ്യുമെന്ന് യുവന്റസ് ചീഫ് റവന്യു ഓഫീസർ പറഞ്ഞു. മുപ്പത്തിയെട്ടു മത്സരങ്ങളിൽ ഒന്ന് വിദേശത്ത്, ഇറ്റലിക്ക് പുറത്ത് നടത്തുന്നതിൽ തെറ്റില്ല.

NBA, NFL ഒക്കെ ഒരു മത്സരം യുകെയിലോ യൂറോപ്പിലോ വെച്ച് നടത്താറുണ്ട്. ഇത് പോലെ ഫുട്ബോളിലും വരുന്നത് ഫുട്ബാളിന്റെ വളർച്ചയ്ക്ക് ഗുരുണാകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ലാ ലീഗയിലും സമാനമായ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും കനത്ത പ്രതിഷേധമാണ് ആരാധകരുടെ ഇടയിൽ നിന്നും താരങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നത്. ബാഴ്‌സ – ജെനോവ മത്സരം അമേരിക്കയിൽ നിന്നും ജനുവരിയിൽ നടത്താനായിരുന്നു ആദ്യ തീരുമാനം.

Advertisement