അസ്റ്റോറിക്ക് ട്രിബ്യൂട്ടുമായി യുവന്റസ്

- Advertisement -

അന്തരിച്ച ഫിയോറെന്റീന താരം ഡേവിഡ് അസ്റ്റോറിക്ക് ട്രിബ്യൂട്ടുമായി യുവന്റസ്. സീരി എയിൽ ഫിയോറെന്റീനയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി യുവന്റസ് ക്യാപ്റ്റൻ കെല്ലിയ്‌നി ഫിയോറെന്റീന ബെഞ്ചിന് മുൻപിൽ പുഷ്പങ്ങൾ അർപ്പിക്കും. യുവന്റസിന്റെ കടുത്ത എതിരാളികളായ ഫിയോറെന്റീനയുടെ ആരാധകർ യുവന്റസിന്റെ ഈ നീക്കത്തിൽ സന്തോഷം പ്രകടിപ്പിച്ച രംഗത്തെത്തിയിട്ടുണ്ട്.

ഉഡിനിസിനെതിരായുള്ള മത്സരം കളിക്കാന്‍ ഉഡിനിസില്‍ എത്തിയ ഫിയോറെന്റീന ക്യാപ്റ്റൻ കൂടിയായ അസ്റ്റോറിയെ മത്സരത്തിന് തലേ ദിവസമാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെല്ലിയണിക്കും ബഫണിനും ഒപ്പം ഇറ്റലിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് അസ്റ്റോറി.ഫിയോറെന്റീനയുടെ മുൻ തരാം കൂടിയാണ് യുവന്റസ് ക്യാപ്റ്റനായ കെല്ലിയ്‌നി.

Advertisement