Site icon Fanport

ലാസിയോക്കെതിരെ റൊണാൾഡോ ഇറങ്ങും

ലാസിയോക്കെതിരെ സൂപ്പർ താരം റൊണാൾഡോ കളിക്കാനിറങ്ങുമെന്ന് യുവന്റസ് കോച്ച്അല്ലെഗ്രി. ഫിറ്റ്നസ് സംബദ്ധമായ പ്രശ്നങ്ങളെ തുടർന്ന് റൊണാൾഡോ കളിക്കാൻ സാധ്യത കുറവാണെന്ന വാർത്തകൾക്ക് ഒടുവിലാണ് റൊണാൾഡോ ലാസിയോക്കെതിരെ കളിക്കുമെന്ന് പരിശീലകൻ പ്രഖ്യാപിച്ചത്. റൊണാൾഡോയുടെ സ്വന്തം ഗ്രൗണ്ടിലെ അരങ്ങേറ്റംകൂടിയാവും യുവന്റസിന്റെ ലാസിയോക്കെതിരായ മത്സരം.

സീരി എയിലെ തന്റെ ആദ്യ മത്സരത്തിൽ ചീവോക്കെതിരെ റൊണാൾഡോ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ 3-2ന് യുവന്റസ് ജയിച്ച മത്സരത്തിൽ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.

Exit mobile version