യുവന്റസിന് സമനില കുരുക്ക്

- Advertisement -

സീരി എയിൽ യുവന്റസിന് സമനില കുരുക്ക്. പുതുതായി ലീഗിലേക്ക് സ്ഥാന കയറ്റംകിട്ടിയ സ്പാൽ ആണ് ഒന്നാം സ്ഥനത്ത് കുതിക്കുന്ന യുവന്റസിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്.  ലീഗിൽ ഒന്നാം സ്ഥാനത്ത് അഞ്ചു പോയിന്റിന്റെ ലീഡ് ഉണ്ടെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ നാപോളി ജിനോവയെ തോൽപ്പിച്ചാൽ യുവന്റസിന്റെ ലീഡ് രണ്ടായി കുറയും.

അവസരങ്ങൾ കുറവായിരുന്നു മത്സരത്തിൽ യുവന്റസ് വെറും 3 ഷോട്ട് മാത്രമാണ് സ്പാൽ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.  സമനിലക്ക് പുറമെ പ്രതിരോധ താരം കില്ലിനി പരിക്കേറ്റു പുറത്ത് പോയതും യുവന്റസിന് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement