യുവന്റസിന് ലീഗിൽ അവസാനം ആദ്യ വിജയം

20210922 234319

സീരി എയിൽ അവസാനം യുവന്റസിന് ആദ്യ വിജയം. ഇന്ന് സ്പെസിയക്ക് എതിരായ മത്സരത്തിൽ വളരെ കഷ്ടപ്പെട്ടാണ് യുവന്റസ് വിജയിച്ചത്. 72 മിനുട്ട് വരെ 1-2ന് പിറകിൽ ആയിരുന്ന യുവന്റസ് അവസാനം പൊരുതി 3-2ന് വിജയിക്കുക ആയിരുന്നു. സ്പെസുയയുടെ ഹോം ഗ്രൗണ്ടിലായുരുന്നു മത്സരം. 28ആം മിനുട്ടിൽ മോയിസെ കീനിന്റെ ഗോളിൽ യുവന്റസ് ആണ് ആദ്യം മുന്നിൽ എത്തിയത്. കീനിന്റെ തിരിച്ചുവരവിലെ ആദ്യ ഗോളായിരുന്നു ഇത്. ആ ഗോളിന് പെട്ടെന്ന് തിരിച്ചടി നൽകാൻ സ്പെസിയക്ക് ആയി.

33ആം മിനുട്ടിൽ ഗ്യാസി ആയിരുന്നു സ്പെസിയക്ക് സമനില നേടിക്കൊടുത്തത്. 49ആം മിനുട്ടിൽ ആന്റിസ്റ്റെ സ്പെസിയക്ക് ലീഡും നൽകി. പിന്നീട് ആയിരുന്നു യുവന്റസിന്റെ തിരിച്ചുവരവ്. 66ആം മിനുട്ടിൽ കിയേസ ആണ് സ്കോർ 2-2 എന്നാക്കിയത്. കിയേസയുടെ വർക്ക് റേറ്റിന്റെ ഫലമായിരുന്നു ആ ഗോൾ. രണ്ട് തവണ പന്ത് നഷ്ടപ്പെട്ടിട്ടും തിരിച്ച് പോരാടി പന്ത് കൈക്കാലാക്കിയാണ് കിയേസയുടെ ഗോൾ‌. 72ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഡിലിറ്റ് യുവന്റസിന് വിജയ ഗോൾ നേടിക്കൊടുത്തു.

ഈ വിജയത്തോടെ അഞ്ചു മത്സരത്തിൽ നിന്ന് അഞ്ച് പോയിന്റ് നേടി 12ആം സ്ഥാനത്ത് നിൽക്കുകയാണ് യുവന്റസ്.

Previous articleഉസ്ബെക് മികവിനും ഏറെ പിറകിൽ നമ്മൾ, വൻ പരാജയവും ഏറ്റുവാങ്ങി മോഹൻ ബഗാൻ എ എഫ് സി കപ്പിൽ നിന്ന് പുറത്ത്
Next articleപ്രീമിയർ ലീഗിലെ പരാജയത്തിന് ലീഗ് കപ്പിൽ കണക്ക് തീർത്ത് വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്