
യുവനറ്റ്സിന്റെ അപ്രതീക്ഷിത സമനില ഇറ്റാലിയൻ ലീഗിലെ കിരീട പോരാട്ടം വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ഇന്ന് ലീഗിലെ 18ആം സ്ഥാനക്കാരായ ക്രോട്ടോൺ ആണ് യുവന്റസിനെ സമനിലയിൽ തളച്ചത്. എവേ മത്സരത്തിൽ 16ആം അലക്സ് സാൻട്രോയിലൂടെ യുവന്റസ് ലീഡെടുത്തു എങ്കിലും രണ്ടാം പകുതിയിൽ സമനില വഴങ്ങുകയായിരുന്നു. സിമി നേടിയ ബൈസൈക്കിൽ കിക്ക് ഗോളാണ് ക്രോട്ടോണിന് സമനില നേടിക്കൊടുത്തത്.
സമനിലയോടെ യുവന്റസിനെ ഒന്നാം സ്ഥാനത്തെ ലീഡ് 5 ആയി കുറഞ്ഞു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ നാപോളി വിജയിക്കുക കൂടെ ചെയ്തതോടെയാണ് ഒന്നാം സ്ഥാനത്തെ യുവന്റസ് ലീഡ് കുറഞ്ഞത്. ഉഡിനെസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് നാപോളി ഇന്ന് പരാജയപ്പെടുത്തിയത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് നാപോളി ഇന്ന് ജയിച്ച് കയറിയത്.
നാപോളിക്കായി ഇൻസൈനി, ആൽബിയോൾ, മിലിക്, ടോണെല്ലി എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ നാപോളിക്ക് 81 പോയന്റായി. 85 പോയന്റാണ് ഒന്നാമതുള്ള യുവന്റസിനുള്ളത്. അടുത്ത ആഴ്ച നാപോളിയും യുവന്റസും ലീഗിൽ നേർക്കുനേർ വരുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial