യുവന്റസ് നിരയിൽ വീണ്ടും പരിക്ക്, ബൊണൂചി ഒരു മാസത്തേക്ക് പുറത്ത്

20201116 021214
- Advertisement -

യുവന്റസിന്റെ ഡിഫൻസീവ് നിരയിൽ ഒരു താരത്തിന് കൂടെ പരിക്ക്. യുവന്റസ് സെന്റർ ബാക്കായ ബൊണൂചിയാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. ഇറ്റലിയിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ബൊണൂചി ഈ ഈ ഇന്റർ നാഷണൽ ബ്രേക്കിലെ ബാക്കി മത്സരങ്ങൾ ഒന്നും കളിക്കില്ല എന്നും താരം തന്നെ അറിയിച്ചു. ലാസിയോക്ക് എതിരായ മത്സരത്തിൽ തന്നെ വേദന ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അത് വലിയ പരിക്കായി മാറി എന്നും ബൊണൂചി പറഞ്ഞു.

ബൊണൂചി ഒരു മാസത്തോളം എങ്കിലും പരിക്ക് കാരണം പുറത്തിരിക്കും. യുവന്റസിന്റെ മറ്റൊരു സീനിയർ സെന്റർ ബാക്കായ കിയെല്ലിനിയും പരിക്കേറ്റ് പുറത്താണ്. പ്രായമാകുന്നത് രണ്ടു പേരുടെയും ഫിറ്റ്നെസ് സ്ഥിരമായി ബാധിക്കുന്നതാണ് അടുത്ത കാലങ്ങളിൽ കാണുന്നത്. രണ്ട് സീനിയർ സെന്റർ ബാക്കുകളും പരിക്കിന്റെ പിടിയിലായതോടെ ഡിലിറ്റിന്റെ തിരിച്ചുവരവിലാണ് യുവന്റസിന്റെ പ്രതീക്ഷ. അടുത്ത ആഴ്ച ഡിലിറ്റും ഡെമിറാലും ഒരുമിച്ച് സെന്റർ ബാക്കിൽ ഇറങ്ങും എന്നാണ് യുവന്റസ് ആരാധകരും വിശ്വസിക്കുന്നത്.

Advertisement