കിരീടം മറക്കാം യുവന്റസ്, വീണ്ടും ലീഗിൽ പരാജയം

20210321 212954
- Advertisement -

യുവന്റസിന് ഇത്തവണത്തെ സീരി എ കിരീടം മറക്കാം. അവർ എത്ര കഷ്ടപ്പെട്ടാലും ഇനി ഇന്റർ മിലാനെ മറികടക്കാൻ ആയേക്കില്ല. ഇന്ന് സീരി എയിൽ ഒരു പരാജയം കൂടെ ഏറ്റുവാങ്ങിയതോടെയാണ് യുവന്റസിന്റെ കിരീട പ്രതീക്ഷകൾ മങ്ങിയത്. ഇന്ന് ബെനവെന്റോ ആണ് യുവന്റസിനെ പരാജയപ്പെടുത്തിയത്. ടൂറിനിൽ യുവന്റസിന്റെ ഗ്രൗണ്ടിൽ വന്നാണ് ബെനവന്റോ ഇന്ന് വിജയിച്ച് പോയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെനവെന്റോയുടെ വിജയം.

69ആം മിനുട്ടിൽ അഡോൽഫോ ഗൈച് ആണ് വിജയ ഗോളായി മാറിയ ഗോൾ നേടിയത്. ബെനവെന്റോയുടെ ഇന്നത്തെ മത്സരത്തിലെ ടാർഗറ്റിലേക്കുള്ള ഏക ഷോട്ടായിരുന്നു ഇത്. മറുവശത്ത് യുവന്റസ് 27 ഷോട്ടുകൾ തൊടുത്തിട്ടും കാര്യമുണ്ടായില്ല. ഈ പരാജയത്തോടെ യുവന്റാ ഒന്നാമതുള്ള ഇന്റർ മിലാനെക്കാൾ 10 പോയിന്റ് പിറകിലായി. ഇനി 11 മത്സരങ്ങൾ മാത്രം ലീഗിൽ ബാക്കി നിൽക്കെ ആ ഗ്യാപ്പ് മറികടക്കാൻ യുവന്റസിനായേക്കില്ല.

Advertisement