പിറകിൽ നിന്ന ശേഷം പൊരുതി യുവന്റസ്, ലീഗ് കിരീടം ഇനി ഒരു ജയം അകലെ

- Advertisement -

ഇറ്റാലിയൻ കിരീടം വീണ്ടു ടൂറിനിലേക്ക് തന്നെ എത്താൻ യുവന്റസിന് വേണ്ടത് ഇനി ഒരു ജയം മാത്രം. അല്ലെങ്കിൽ നാപോളിയുടെ ഒരു പരാജയം മാത്രം. ഇന്ന് ബൊളോഗ്നയോടുള്ള ജയത്തോടെ കിരീടത്തിന് അത്ര അടുത്തെത്തി യുവന്റസ്. ഇന്ന് ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1ന് വിജയിക്കുകയായിരുന്നു യുവന്റസ്.

വെർഡിയിലൂടെ മുന്നിൽ എത്തിയ ബൊളോഗ്നയ്ക്കെതിരെ രണ്ടാം പകുതിയിലാണ് യുവന്റസ് മികവിലേക്ക് ഉയരുന്നത്. 53ആം മിനുട്ടിൽ ഒരു ഓൺ ഗോളും, 64ആം നിനുട്ടിൽ ഖദീരയും, 69ആം മിനുട്ടിൽ ഡിബാലയും യുവന്റസിനായി ഗോളുകൾ കണ്ടെത്തി. ഇന്നത്തെ ജയത്തോടെ 91 പോയന്റായി യുവന്റസിന്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലും രണ്ടാമതുള്ള നാപോളിക്ക് 93 പോയന്റ് മാത്രമെ ആകു.

അതുകൊണ്ട് അടുത്ത ജയം യുവന്റസിന് കിരീടം നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement