യുവന്റസിന്റെ മൂന്ന് താരങ്ങൾക്കു വിലക്ക്

കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചതിനു യുവന്റസിന്റെ മൂന്ന് താരങ്ങൾക്ക് വിലക്ക്. ഡിബാലയും ആർതുറും മക്കെന്നിയും ആണ് നടപടി നേരിടുക. മൂന്ന് പേർക്കും ഒരു മത്സരത്തിൽ ആണ് വിലക്ക് ലഭിച്ചിരിക്കുന്നത്‌. ക്ലബ് തന്നെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈ ആഴ്ച നടക്കുന്ന ടൂറിൻ ഡാർബിയിൽ മൂന്ന് താരങ്ങളും കളിക്കില്ല.

കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ട് മക്കെന്നിയുടെ വീട്ടിൽ പാർട്ടി നടത്തിയിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. ഇതിനാണ് വിലക്ക്. താരങ്ങളുടെ നടപടി തെറ്റായിരുന്നു എന്നും ലോകത്തിന് മാതൃക ആവേണ്ടവർ ആണ് അവർ എന്നും യുവന്റസ് പരിശീലകൻ പിർലോ പറഞ്ഞു. താൻ ചെയ്തത് തെറ്റായി എന്നും രാത്രി ഡിന്നറിനു വേണ്ടി പുറത്തു പോകാൻ പാടില്ലായിരുന്നു എന്നും അതിനു മാപ്പു പറയുന്നു എന്നും ഡിബാല ഇന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

ഡിബാല, ആർതുർ, മക്കെന്നി എന്നിവർ പരിക്ക് കാരണം ഇന്റർനാഷണൽ ബ്രേക്കിൽ അവരുടെ രാജ്യങ്ങളുടെ കൂടെ പോയിട്ടില്ലായിരുന്നു. ഈ സമയത്താണ് ഇവർ ഗെറ്റ് ടുഗെതർ വെച്ചത്.

Exit mobile version