Site icon Fanport

വീണ്ടും വിജയം, യുവന്റസ് ആദ്യ നാലിലേക്ക് അടുക്കുന്നു

സീരി എയിൽ യുവന്റസിന് ഒരു വിജയം കൂടെ. ഇന്ന് കലിയരിയ ഹോം മത്സരത്തിൽ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒരുപാട് താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനത്തിലൂടെ അലെഗ്രിയുടെ ടീം ഇന്ന് വിജയിച്ചത്. മത്സരത്തിന്റെ 40ആം മിനുട്ടിൽ മോയിസെ കീൻ ആണ് യുവന്റസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബെർണഫസ്കിയുടെ സ്ട്രൈക്ക് യുവന്റസിന് ഇന്ന് രണ്ടാം ഗോളും നൽകി. ബെർണഡസ്കി 513 ദിവസങ്ങൾക്ക് ശേഷമാണ് സീരി എയിൽ ഒരു ഗോൾ നേടുന്നത്. ഡിബാല, കിയേസ, കിയെല്ലിനി, റാംസി, ഡനിലോ എന്നിവരൊന്നും ഇല്ലാതെയാണ് യുവന്റസ് ഇന്ന് ഇറങ്ങിയത്.

ഈ വിജയത്തോടെ 35 പോയിന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് യുവന്റസ്. നാലാമതുള്ള അറ്റലാന്റയെക്കാൾ 5 പോയിന്റ് മാത്രം പിറകിലാണ് യുവന്റസ് ഉള്ളത്.

Exit mobile version