ഇരട്ട ഗോളുകളുമായി റൊണാൾഡോ, വിജയം വീണ്ടെടുത്ത് യുവന്റസ്

- Advertisement -

സീരി എ യിൽ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി യുവന്റസ്. ക്രിസ്റ്റിയാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ 3-1 നാണ് അവർ ഉദിനെസെയെ മറികടന്നത്. ജയത്തോടെ തത്കാലം ലീഗ് ടോപ്പിൽ തിരിച്ചെത്താൻ അവർക്കായി. പക്ഷെ ഇന്റർ അവരുടെ കളി ജയിച്ചാൽ യുവേ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്തും.

ആദ്യ പകുതിയിലാണ് സാരിയുടെ ടീം 3 ഗോളുകളും നേടിയത്. ദിബാല-ഹിഗ്വൻ- റൊണാൾഡോ ത്രയത്തെ ഇറക്കിയ സാരിക്ക് കളിയുടെ തുടക്കത്തിൽ തന്നെ അതിനുള്ള ഫലം ലഭിച്ചു. 9 ആം മിനുട്ടിൽ റൊണാൾഡോ തന്നെയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് 37 ആം മിനുട്ടിൽ ഹിഗ്വെയ്ൻ ഒരുക്കിയ അവസരം ഗോൾക്കി റൊണാൾഡോ തന്നെ സ്കോർ 2-0 ആക്കി. പിന്നീട് 45 ആം മിനുട്ടിൽ ബനൂച്ചിയുടെ ഗോളാണ് പിറന്നത്. കളിയുടെ അവസാന നിമിഷങ്ങളിൽ പുസ്റ്റോയാണ് എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്.

Advertisement