ജയത്തോടെ ബുഫണിന് യാത്രയയപ്പ് നൽകി യുവന്റസ്

- Advertisement -

യുവന്റസ് ആരാധകരോട് ബുഫൺ വിട ചൊല്ലി.ബുഫണിനെ വിജയത്തോടെ യാത്രയാക്കാൻ സീരി എ ചാമ്പ്യന്മാർക്ക് സാധിച്ചു. സീരി എയിൽ നിന്നും തരം താഴ്ത്തപ്പെട്ട ഹെല്ലാസ് വെറോണയോടാണ് യുവന്റസിന്റെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ വിജയം സ്വന്തമാക്കിയത്. ഡാനിയേലെ റുഗാനിയും മിറാലേം യാനിക്കും ജുവന്റസിനു വേണ്ടി ഗോളടിച്ചപ്പോൾ വെറോണയുടെ ആശ്വാസ ഗോൾ അലിസിയോ സേർസി സ്വന്തമാക്കി.

ഏഴാം കിരീടത്തിനോടൊപ്പം 17 വർഷങ്ങളായി ബിയാങ്കോനേരികൾക്കൊപ്പം ബുഫണിന്റെ അവസാന മത്സരവും യുവന്റസ് ആരാധകർ ആഘോഷമാക്കി. 64th മിനുട്ടിലായിരുന്നു ആരാധകർ കാത്തിരുന്ന നിമിഷം വന്നത്. ടീമംഗങ്ങളോടും സ്റ്റാഫിനോടും ആർത്തലയ്ക്കുന്ന ആയിരക്കണക്കിന് ആരാധകരോടും വിട പറഞ്ഞു ബുഫൺ കാലം വിട്ടു. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 23 ക്ലീൻ ഷീറ്സ് സ്വന്തമാക്കി സീരി എ റെക്കോർഡ് സ്വന്തമാക്കാം എന്ന യുവന്റസിന്റെ സ്വപ്നമാണ് അലിസിയോ സേർസി തകർത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement