യുവന്റസിനാശ്വാസം, ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ മോചിതനായി

Img 20201028 190305

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ നെഗറ്റീവായി. യുവന്റസ് തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് നെഗറ്റീവ് ആയത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ഇന്റർനാഷണൽ ബ്രേക്കിനിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ പോസിറ്റീവ് ആയത്. അവസാന രണ്ടാഴ്ച ആയി ഒരു മത്സരം പോലും കളിക്കാൻ റൊണാൾഡോക്ക് ആയില്ല.

ഈ രണ്ടാഴ്ചക്ക് ഇടയിൽ മൂന്ന് പി സി ആർ ടെസ്റ്റ് നടത്തി എങ്കിലും മൂന്നിലും റിസൾട്ട് പോസിറ്റീവ് തന്നെ ആയിരുന്നു. ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ-യുവന്റസ് നിർണായക മത്സരം ക്രിസ്റ്റ്യാനോ റോണാൾഡോ ക്ക് നഷ്ടമായിരുന്നു. നീണ്ട 19 ദിവസങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്വാരന്റൈൻ വിട്ട് പുറത്ത് വരാൻ പോകുന്നത്. ഇനിയൊരു മെഡിക്കൽ ചെക്കപ്പിന് ശേഷം മാത്രമാകും താരം പരിശീലനത്തിനിറങ്ങുക.

Previous articleതുടക്കം സ്റ്റോക്സിന്റെ വെടിക്കെട്ടോടെ, സഞ്ജുവിന്റെ റണ്ണൗട്ടിന് ശേഷം രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ക്യാപ്റ്റന്‍ സ്മിത്ത്
Next articleഅവിശ്വസനീയം! വിയന്നയിൽ ജ്യോക്കോവിച്ചിനെ അട്ടിമറിച്ച് നാപ്പത്തിരണ്ടാം റാങ്കുകാരൻ