Site icon Fanport

മാൻസുകിച്ചില്ല, ഇറ്റാലിയൻ സൂപ്പർ കപ്പിനായുള്ള യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഇറ്റാലിയൻ സൂപ്പർ കപ്പിനായുള്ള യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. സൂപ്പർ താരം മരിയോ മാൻസുകിച്ച് പരിക്ക് കാരണം ജിദ്ദയിലേക്ക് പറന്നിട്ടില്ല. ഹാവോ കാൻസെലോ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബർസാഗ്ലി, ബെനേഷ്യ,ക്വാഡ്രാഡോ എന്നിവരും പരിക്കിനെ തുടർന്ന് കളത്തിലിറങ്ങില്ല.

ജനുവരി 16 നാണ് ജിദ്ദയിൽ വെച്ച് ഇറ്റാലിയൻ സൂപ്പർ കപ്പ് നടക്കുക. കോപ്പ ഇറ്റാലിയ ഉയർത്തിയ സീരി എ ചാമ്പ്യന്മാരായ യുവന്സും മിലാനുമാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുന്നത്. വിജയിക്കുക ആണെങ്കിൽ റൊണാൾഡോയുടെ യുവന്റസ് ജേഴ്സിയിലെ ആദ്യ കിരീടമാകുമിത്. കഴിഞ്ഞ സീസണിൽ കോപ്പയും സീരി എയും യുവന്റസ് നേടിയതിനാൽ കോപ്പയിലെ ഫൈനലിസ്റ്റുകളായ എ.സി മിലാൻ ആണ് സൂപ്പർ കോപ്പയിൽ എതിരാളികൾ.

സ്‌ക്വാഡ് : Szczesny, Perin, Pinsoglio, Del Favero; De Sciglio, Chiellini, Alex Sandro, Bonucci, Cancelo, Rugani, Spinazzola; Pjanic, Khedira, Matuidi, Emre Can, Bentancur; Ronaldo, Dybala, Douglas Costa, Kean, Bernardeschi

Exit mobile version