യുവന്റസിന് ഇന്ന് ലീഗിലെ അവസാന മത്സരം, റൊണാൾഡോക്ക് വിശ്രമം നൽകും

സീരി എയിൽ ഇന്ന് നടക്കുന്ന യുവന്റസിന്റെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കില്ല. താരത്തിന് വിശ്രമം നൽകാൻ ആണ് ക്ലബ് ആലോചിക്കുന്നത്. ഇന്ന് റോമയെ ആണ് യുവന്റസ് നേരിടുന്നത്. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗിൽ ലിയോണിനെ നേരിടാനുള്ള യുവന്റസ് സൂപ്പർ താരത്തിന് ആവശ്യത്തിന് വിശ്രമം നൽകാനാണ് ആഗ്രഹിക്കുന്നത്. ഇമ്മൊബിലെയെ മറികടന്ന് ടോപ്പ് സ്കോറർ ആകണം എന്ന് ഇപ്പോഴും റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട് എങ്കിലും വിശ്രമം എടുക്കാൻ താരവും തയ്യാറായേക്കും.

സാരിയും റൊണാൾഡോയും കൂടെ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി. ലീഗ് കിരീടം ഉറപ്പിച്ചത് കൊണ്ട് തന്നെ ഇന്നത്തെ ലീഗിലെ മത്സരം യുവന്റസിന് വലിയ പ്രാധാന്യമുള്ളതല്ല. പരിക്കിന്റെ പിടിയിൽ ഉള്ള ഡിബാലയും ഇന്ന് കളിക്കാൻ ഇറങ്ങില്ല. ഇന്ന് റോമയ്ക്ക് എതിരെ താരതമ്യേന ദുർബല ടീമിനെ ആകും സാരി ഇറക്കുക‌

Exit mobile version