Site icon Fanport

റൊണാൾഡോ യുവന്റസ് സ്ക്വാഡിൽ ഇല്ല

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. ഇന്ന് സീരി എയിൽ അറ്റലാന്റയെ ആണ് യുവന്റസ് നേരിടേണ്ടത്. ഇന്ന് കളിക്കാനുള്ള യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ റൊണാൾഡോ അതിൽ ഉൾപ്പെട്ടിട്ടില്ല. പരിക്ക് കാരണമാണ് റൊണാൾഡോ കളിക്കാത്തത് എന്നാണ് കരുതുന്നത്. എന്നാൽ പോർച്ചുഗലിന് വേണ്ടി അവസാന ആഴ്ചയിൽ രണ്ട് മത്സരങ്ങളും റൊണാൾഡോ കളിച്ചിരുന്നു.

യുവന്റസിന്റെ അവസാന രണ്ടു മത്സരങ്ങളിലും റൊണാൾഡോയെ സബ് ചെയ്തത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്ന് കരുത്തരായ അറ്റലാന്റയ്ക്ക് എതിരെ റൊണാൾഡോയെ കളിപ്പിക്കാത്തതിൽ ആരാധകർ രോഷത്തിലാണ്. പരിക്ക് മാറിയ മറ്റ്യുഡി, പ്യാനിച് എന്നിവർ സ്ക്വാഡിൽ എത്തിയിട്ടുണ്ട്.

Exit mobile version