“യുവന്റസിൽ പോയത് ഒക്കെ എങ്ങനെ വെല്ലുവിളിയാകും” റൊണാൾഡോയോട് ഇബ്ര

റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്കുള്ള തന്റെ വരവ് തന്നോട് തന്നെയുള്ള വെല്ലുവിളിയായിരുന്നു എന്നാണ് റൊണാൾഡോ എന്നും വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതൊക്കെ എങ്ങനെ വെല്ലുവിളി ആകും എന്നാണ് സ്വീഡിഷ് സ്ട്രൈക്കർ ഇബ്രാഹിമോവിച് ചോദിക്കുന്നത്. യുവന്റസിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റം വലിയ കാര്യം തന്നെ. പക്ഷെ അത് ഒരു വൻ സംഭവം ആയോ ചാലഞ്ച് ആയോ കണക്കാക്കാൻ കഴിയില്ല. ഇബ്ര പറയുന്നു.

ഈ ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് യുവന്റസ്. ആ ടീമിൽ പോകുന്നത് എങ്ങനെയാണ് വെല്ലുവിളി ആവുക. വെല്ലുവിളി എന്നാൾ എന്നെ സംബന്ധിച്ചെടുത്തോളം ഒരു ചെറിയ ടീമിൽ എത്തുകയും ആ ടീമിനെ മുന്നോട്ടേക്ക് കൊണ്ടു പോവുന്നതും ആണ്. സ്ലാട്ടാൻ പറഞ്ഞു. തുടർച്ചയായ ഏഴു തവണ ഇറ്റാലിയൻ കിരീടം നേടിയ ടീമാണ് യുവന്റസ്. ഒപ്പം ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീട സാധ്യതയിൽ മുന്നിലും സ്ലാട്ടാൻ പറഞ്ഞു.