“യുവന്റസിനെതിരെ നേടിയ ബൈസൈക്കിൾ കിക്ക് ഗോൾ തന്റെ ഏറ്റവും മികച്ച ഗോൾ”

തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളായി താൻ കണക്കാക്കുന്ന ഗോൾ ഏതാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. യുവന്റസിനെതിരായി ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടി നേടിയ ബൈ സൈക്കിൾ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. താൻ വളരെ കാലമായി അങ്ങനെയൊരു ഗോൾ നേടാൻ ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആ ഗോൾ സ്പെഷ്യൽ ആയിരുന്നു. റൊണാൾഡോ പറഞ്ഞു.

മികച്ച ടീമിനെതിരെ മികച്ച ഗോൾ കീപ്പർക്ക് എതിരെ വളരെ മികച്ച ഒരു മത്സരത്തിൽ ആയിരുന്നു ആ ഗോൾ പിറന്നത്. റൊണാൾഡോ പറഞ്ഞു. ഈ ലോകത്ത് പിറന്ന ഏറ്റവും മികച്ച ഓവർഹെഡ് കിക്ക് ഗോളുകളിൽ ഒന്നാണ് അത്. താൻ സ്കോർ ചെയ്തത് കൊണ്ടല്ല ഇങ്ങനെ പറയുന്നത് എന്നും റൊണാൾഡോ പറഞ്ഞു.

Exit mobile version