യുവന്റസിന്റെ അവസാന മത്സരത്തിൽ റൊണാൾഡോ കളിക്കില്ല

സീരി എ സീസണിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി കളിക്കില്ല. നാളെ സാമ്പ്ഡോറിയക്കെതിരെ ആണ് യുവന്റസ് ലീഗിലെ അവസാന മത്സരം കളിക്കുന്നത്. റൊണാൾഡോയ്ക്ക് വിശ്രമം നൽകാനാണ് ടീമിന്റെ തീരുമാനമെന്ന് പരിശീലകൻ അലെഗ്രി പറഞ്ഞു. നേരത്തെ തന്നെ യുവന്റസ് കിരീടം നേടിയതിനാൽ റൊണാൾഡോയുടെ അഭാവം ടീമിനെ ബാധിക്കില്ല. പക്ഷെ റൊണാൾഡോ കളിക്കില്ല എന്ന് ഉറപ്പായതോടെ ഇറ്റലിയിലെ ഗോൾഡബ് ബൂട്ട് റൊണാൾഡോയ്ക്ക് കിട്ടില്ല എന്ന് ഉറപ്പായി.

യുവേഫ നാഷൺസ് ലീഗിൽ വലിയ പോരാട്ടം കാത്തിരിക്കുന്നതിനാലാണ് റൊണാൾഡോയ്ക്ക് വിശ്രമം നൽകുന്നത് എന്ന് അലെഗ്രി പറഞ്ഞു. നാഷൺസ് ലീഗിൽ പോർച്ചുഗലിനായി സെമി ഫൈനൽ മത്സരം റൊണാൾഡോയെ കാത്തു നിൽക്കുന്നുണ്ട്. റൊണാൾഡോയ്ക്ക് മാത്രമല്ല പല സീനിയർ താരങ്ങൾക്കും നാളെ വിശ്രമം നൽകുമെന്ന് യുവന്റസ് അറിയിച്ചു.

Exit mobile version