Site icon Fanport

യുവന്റസ് ക്ലബിനെതിരെ പ്രതിഷേധവുമായി റാബിയോ, പരിശീലനത്തിന് എത്തിയില്ല

യുവന്റസ് ക്ലബും ഫ്രഞ്ച് താരം റാബിയോയുമായി അകലുന്നു. യുവന്റസ് കൊറൊണ സമയത്ത് മുഴുവൻ താരങ്ങളുടെയും ശമ്പളം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ ആവില്ല എന്ന് പറഞ്ഞാണ് റാബിയോ പ്രതിഷേധിക്കുന്നത്. താരം ഇനിയും ടൂറിനിൽ എത്തിയിട്ടില്ല.

പക്ഷെ താരം രണ്ട് ദിവസം കൊണ്ട് മടങ്ങി എത്തും എന്ന് താരവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. താരം തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നാണ് താരം കരുതുന്നത്. തിരിച്ചെത്തിയ ശേഷം ക്ലബ് മാനേജ്മെന്റ് റാബിയോയുമായി ചർച്ചകൾ നടത്തും. ഹിഗ്വയിന് മാത്രമാണ് പരിശീലനത്തിന് എത്താതിരിക്കാൻ ക്ലബ് അനുമതി കൊടുത്തിട്ടുള്ളൂ. അമ്മയ്ക്ക് അസുഖമായത് കൊണ്ടാണ് ഹിഗ്വയിന് ഇളവ്.

Exit mobile version