ബുഫണിന് ട്രിബ്യൂട്ട് നൽകി യുവന്റസ്

19 സീസണുകൾക്ക് ശേഷം ക്ലബ്ബ് വിടുന്ന ഇറ്റാലിയൻ ഇതിഹാസം ബുഫണിന് ട്രിബ്യൂട്ട് നൽകി യുവന്റസ്. 2001ലാണ് ബുഫൺ ഓൾഡ് ലേഡിയിലേക്കെത്തുന്നത്. 17 വർഷങ്ങൾക്ക് ശേഷം 2018ൽ പിഎസ്ജിയിലേക്ക് ബുഫൺ ചുവട്മാറ്റി. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തിന് ശേഷം ബുഫൺ തിരികെയെത്തുകയായിരുന്നു.

അറ്റലാന്റക്കെതിരായ കോപ്പ ഇറ്റാലിയ ഫൈനലിൽ യുവന്റസിന് വേണ്ടി തന്റെ അവസാന മത്സരം ബുഫൺ കളിച്ചു. സീരിഎയിലെ അവസാന മത്സരത്തിലൂടെ യൂറോപ്യൻ യോഗ്യത നേടിയ യുവന്റസ് ക്ലബ്ബ് ഇതിഹാസമായ ബുഫണിന് സമൂഹ‌മാധ്യമങ്ങളിലൂടെ ട്രിബ്യൂട്ട് നൽകുകയായിരുന്നു. യുവന്റസിന് വേണ്ടി 685 മത്സരങ്ങൾ കളിച്ച ബുഫൺ 22 കിരീടങ്ങളും നേടിയിട്ടുണ്ട്.

Exit mobile version