റൊണാൾഡോയടക്കം ഒൻപത് താരങ്ങളില്ലാതെ യുവന്റസ് ഇറങ്ങുന്നു

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന് തലവേദനയാകുന്നത് സൂപ്പർ താരങ്ങളുടെ പരിക്ക്. ഇന്ന് ഇറ്റലിയിൽ യുവന്റസ് ഇറങ്ങുന്നത് ഒൻപത് താരങ്ങൾ ഇല്ലാതെയാണ്. കാലിയാരിക്കെതിരായ മത്സരത്തിലാണ് യുവന്റസിന് ഈ ദുർഗതി വന്നത്. അണ്ടർ 23 താരങ്ങളെ സീനിയർ ടീമിലേക്ക് വിളിച്ചാണ് പരിശീലകൻ അല്ലെഗ്രി സീരി എ യിൽ ഇന്നിറങ്ങുന്നത്.

മാറ്റിയ പേരിൻ, ലിയനാർഡോ സ്പിനാസോള, മരിയോ മൻസുകിച്, പൗലോ ഡിബാല, ആൻഡ്രിയ ബർസാഗ്ലി, ഹുവാൻ ക്യൂഡ്രാഡോ, സമി ഖേദിര, ഡഗ്ലസ് കോസ്റ്റ എന്നിവർക്ക് പുറമെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിക്കിന്റെ പിടിയിലാണ്. ഇറ്റാലിയൻ സെൻസേഷൻ മോയിസി കീൻ ആയിരിക്കുമിന്ന് യുവന്റസിന്റെ ആക്രമണം നയിക്കുന്നത്.